കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് തകര്‍ത്തു! ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് എട്ട് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

49 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-25, ശുഭ്മാന്‍ ഗില്‍-7, ഡേവിഡ് മില്ലര്‍-27, രാഹുല്‍ തെവാട്ടിയ-17, റാഷിദ് ഖാന്‍-0, അഭിനവ് മനോഹര്‍-2, ലോക്കി ഫെര്‍ഗൂസണ്‍-0, അല്‍സാരി ജോസഫ്-1 നോട്ടൗട്ട്, യാഷ് ദയാല്‍-0 എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റര്‍മാരുടെ പ്രകടനം.

കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ നാലു വിക്കറ്റും, ടിം സൗത്തി മൂന്നു വിക്കറ്റും, ഉമേഷ് യാദവും, ശിവം മാവിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

25 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. സാം ബില്ലിങ്‌സ്-4, സുനില്‍ നരെയ്ന്‍-5, ശ്രേയസ് അയ്യര്‍-12, നിതീഷ് റാണ-2, റിങ്കു സിങ്-35, വെങ്കടേഷ് അയ്യര്‍-17, ശിവം മാവി-2, ഉമേഷ് യാദവ്-15 നോട്ടൗട്ട്, ടിം സൗത്തി-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഗുജറാത്തിനു വേണ്ടി മുഹമ്മദ് ഷമി, യാഷ് ദയാല്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment