/sathyam/media/post_attachments/qHXeinc4yAURQ1pRbVRh.jpg)
മുംബൈ: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി 68 റണ്‍സിന് പുറത്തായി.
15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലെസിസ്-5, അനുജ് റാവത്ത്-0, വിരാട് കോഹ്ലി-0, ഗ്ലെന്‍ മാക്‌സ്വെല്‍-12, ഷഹബാസ് അഹമ്മദ്-7, ദിനേശ് കാര്‍ത്തിക്-0, ഹര്‍ഷല്‍ പട്ടേല്‍-4, വനിന്ദു ഹസരങ്ക-8, ജോഷ് ഹേസല്‍വുഡ്-3 നോട്ടൗട്ട്, മുഹമ്മദ് സിറാജ്-2 എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോഹ്ലി 'ഗോള്‍ഡന്‍ ഡക്കാ'യി. ഹൈദരാബാദിനു വേണ്ടി മാക്രോ ജാന്‍സെണും, ടി നടരാജനും മൂന്നു വിക്കറ്റു വീതവും, ജഗദീശ സുചിത് രണ്ടു വിക്കറ്റും, ഭുവനേശ്വര്‍ കുമാറും, ഉമ്രാന്‍ മാലികും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.