എട്ടിലും പൊട്ടി മുംബൈ ഇന്ത്യന്‍സ്‌; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 36 റണ്‍സിന്റെ വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്. മുംബൈയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്.

ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മുംബൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

62 പന്തില്‍ പുറത്താകാതെ 103 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക്-10, മനീഷ് പാണ്ഡെ-22, മാര്‍കസ് സ്റ്റോയിനിസ്-0, ക്രുണാല്‍ പാണ്ഡ്യ-1, ദീപക് ഹൂഡ-10, ആയുഷ് ബദോനി-14, ജേസണ്‍ ഹോള്‍ഡര്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈയ്ക്കു വേണ്ടി കെയ്‌റോണ്‍ പൊള്ളാര്‍ഡും, റിലെ മെറെഡിത്തും രണ്ടു വിക്കറ്റ് വീതവും, ഡാനിയല്‍ സാംസും, ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

31 പന്തില്‍ 39 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-8, ഡെവാള്‍ഡ് ബ്രെവിസ്-3, സൂര്യകുമാര്‍ യാദവ്-7, തിലക് വര്‍മ-38, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-19, ഡാനിയല്‍ സാംസ്-3, ജയ്‌ദേവ് ഉനദ്കട്-1, ഹൃഥിക് റോഷന്‍-0 നോട്ടൗട്ട്, ജസ്പ്രീത് ബുംറ-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ലഖ്‌നൗവിനു വേണ്ടി ക്രുണാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റും, മൊഹ്‌സീന്‍ ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, രവി ബിഷ്‌ണോയ്, ആയുഷ് ബദോനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment