ആര്‍സിബിയെ 29 റണ്‍സിന് തകര്‍ത്തു; രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

പൂനെ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 29 റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. ആര്‍സിബി 19.3 ഓവറില്‍ 115 റണ്‍സിന് പുറത്തായി.

31 പന്തില്‍ പുറത്താകാതെ 56 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-8, ദേവ്ദത്ത് പടിക്കല്‍-7, രവിചന്ദ്രന്‍ അശ്വിന്‍-17, സഞ്ജു സാംസണ്‍-27, ഡാരി മിച്ചല്‍-16, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-3, ട്രെന്‍ഡ് ബോള്‍ട്ട്-5, പ്രസിദ്ധ് കൃഷ്ണ-2, യുസ്വേന്ദ്ര ചഹല്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

21 പന്തില്‍ 23 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-9, രജത് പടിദാര്‍-16, ഗ്ലെന്‍ മാക്‌സ്വെല്‍-0, ഷഹബാസ് അഹമ്മദ്-17, സുയാഷ് പ്രഭുദേശായ്-2, ദിനേശ് കാര്‍ത്തിക്-6, വനിന്ദു ഹസരങ്ക-18, ഹര്‍ഷല്‍ പട്ടേല്‍-8, മുഹമ്മദ് സിറാജ്-5, ജോഷ് ഹേസല്‍വുഡ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി കുല്‍ദീപ് സെന്‍ നാലു വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും വീഴ്ത്തി.

Advertisment