/sathyam/media/post_attachments/N0QfwNeToIBqvNISMpVs.jpg)
പൂനെ: ആര്‍സിബിക്കെതിരായ മത്സരത്തില്‍ വനിന്ദു ഹസരങ്കയെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍, ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു സാംസണ്‍ പുറത്തായത്. 21 പന്തില്‍ 27 റണ്‍സെടുത്ത് നില്‍ക്കെ, സഞ്ജു അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ഇയാന്‍ ബിഷപ്പ് അടക്കമുള്ള പ്രമുഖര്‍ സഞ്ജുവിനെ വിമര്‍ശിച്ചു.
‘നല്ല രീതിയിൽ റൺസ് നേടി ടീം ഇന്ത്യയിലേക്കു മടങ്ങിയെത്താനുള്ള അവസരവും, നല്ല ഫോമും സഞ്ജു പാഴാക്കുകയാണ്. സഞ്ജു ഫോം ഔട്ടല്ല എന്നതിലാണു കാര്യം. വാനിന്ദു ഹസരങ്കയുമായുള്ള മത്സരമാണു സഞ്ജുവിനു വിനയായത്. ഞാനും സഞ്ജു സാംസണിന്റെ ആരാധകൻതന്നെയാണ്. പക്ഷേ മോശം ഷോട്ട് സിലക്‌ഷനിലൂടെ സഞ്ജു മികച്ച ഫോം പാഴാക്കുകയാണ്– ഇയാൻ ബിഷപ് പറഞ്ഞു.