അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 22 റണ്‍സ്; തകര്‍ത്തടിച്ച് തെവാട്ടിയയും റാഷിദ് ഖാനും! സണ്‍ റൈസേഴ്‌സ് ഹൈദാരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. സ്‌കോര്‍: ഹൈദരാബാദ്-ആറു വിക്കറ്റിന് 195 (20 ഓവര്‍), ഗുജറാത്ത്-അഞ്ചു വിക്കറ്റിന് 199 (20 ഓവര്‍).

മാര്‍ക്കോ ജാന്‍സെന്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിനു വേണ്ടിയിരുന്നത്. രാഹുല്‍ തെവാട്ടിയയും (21 പന്തില്‍ പുറത്താകാതെ 40), റാഷിദ് ഖാനും (11 പന്തില്‍ പുറത്താകാതെ 31) ചേര്‍ന്നാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 38 പന്തില്‍ 68 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ശുഭ്മാന്‍ ഗില്‍-22, ഹാര്‍ദ്ദിക് പാണ്ഡ്യ-10, ഡേവിഡ് മില്ലര്‍-17, അഭിനവ് മനോഹര്‍-0 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ഹൈദരാബാദിനു വേണ്ടി ഉമ്രാന്‍ മാലിക് അഞ്ചു വിക്കറ്റ് വീഴ്ത്തി.

42 പന്തില്‍ 65 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍-5, രാഹുല്‍ ത്രിപാഠി-16, എയ്ഡന്‍ മര്‍ക്രം-56, നിക്കോളാസ് പുരന്‍-3, വാഷിങ്ടണ്‍ സുന്ദര്‍-3, ശശാങ്ക് സിങ്-25 നോട്ടൗട്ട്, മാര്‍കോ ജാന്‍സെന്‍-9 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഗുജറാത്തിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, യാഷ് ദയാല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment