/sathyam/media/post_attachments/F0pXcBbnK6DC6dMYg3Ad.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നാലു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. ഡല്‍ഹി 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച്-3, വെങ്കടേഷ് അയ്യര്‍-6, ശ്രേയസ് അയ്യര്‍-42, ബാബ ഇന്ദ്രജിത്ത്-6, സുനില്‍ നരെയ്ന്‍-0, ആന്ദ്രെ റസല്‍-0, റിങ്കു സിങ്-23, ഉമേഷ് യാദവ്-0 നോട്ടൗട്ട്, ടിം സൗത്തി-0, ഹര്‍ഷിത് പ്രദീപ് റാണ-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം.
ഡല്‍ഹിക്കു വേണ്ടി കുല്‍ദീപ് യാദവ് നാലു വിക്കറ്റും, മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നു വിക്കറ്റും, ചേതന്‍ സക്കരിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
26 പന്തില്‍ 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥി ഷാ-0, മിച്ചല്‍ മാര്‍ഷ്-13, ലളിത് യാദവ്-22, ഋഷഭ് പന്ത്-2, റോവ്മാന്‍ പവല്‍-33 നോട്ടൗട്ട്, അക്‌സര്‍ പട്ടേല്‍-24, ഷാര്‍ദ്ദുല്‍ താക്കൂര്‍-8 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
കൊല്‍ക്കത്തയ്ക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റും, ഹര്‍ഷിത് പ്രദീപ് റാണ, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.