/sathyam/media/post_attachments/VEnrBQX013bpTPXicMJg.jpg)
മുംബൈ: ഒരു മത്സരം പോലും, ജയിക്കാനാകാതെ തുടര്‍ച്ചയായ എട്ടു മത്സരത്തിലും പൊട്ടിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ബാറ്റിങ്ങ് നിരയും, ബൗളിങ് നിരയും ഒരു പോലെ പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്. ഒടുവില്‍ ഐപിഎല്ലില്‍ കമന്ററി പറയാനെത്തിയ മുതിര്‍ന്ന താരം ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.
/sathyam/media/post_attachments/HiAL19SdQMDeV3isBOU9.jpg)
ഐപിഎലിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശമുള്ള ചാനലിന്റെ കമന്ററി പാനലിൽ അംഗമായ കുൽക്കർണിയെ, അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. മുംബൈ ടീമിൽ ചേർന്ന കുൽക്കർണി ബയോ സെക്യുർ ബബ്ളിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.