പഞ്ചാബ് കിങ്‌സിനെ 20 റണ്‍സിന് തോല്‍പിച്ചു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിങ്‌സിനെ 20 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ടു വിക്കറ്റിന് 153 റണ്‍സ് നേടി. പഞ്ചാബിന് എട്ടു വിക്കറ്റിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

37 പന്തില്‍ 46 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍-6, ദീപക് ഹൂഡ-34, ക്രുണാല്‍ പാണ്ഡ്യ-7, മാര്‍ക്കസ് സ്റ്റോയിനിസ്-1, ആയുഷ് ബദോനി-4, ജേസണ്‍ ഹോള്‍ഡര്‍-11, ദുശ്മന്ത ചമീര-17, മൊഹ്‌സീന്‍ ഖാന്‍-13 നോട്ടൗട്ട്, ആവേശ് ഖാന്‍-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

പഞ്ചാബിനു വേണ്ടി കഗിസോ റബാദ നാലു വിക്കറ്റും, രാഹുല്‍ ചഹര്‍ രണ്ടു വിക്കറ്റും, സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

publive-image

28 പന്തില്‍ 32 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മയങ്ക് അഗര്‍വാള്‍-25, ശിഖര്‍ ധവാന്‍-5, ഭനുക രജപക്‌സ-9, ജിതേഷ് ശര്‍മ-2, ലിയം ലിവിങ്സ്റ്റണ്‍-18, റിഷി ധവാന്‍-21 നോട്ടൗട്ട്, കഗിസോ റബാദ-2, രാഹുല്‍ ചഹര്‍-4, അര്‍ഷ്ദീപ് സിങ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം.

ലഖ്‌നൗവിനു വേണ്ടി മൊഹ്‌സീന്‍ ഖാന്‍ മൂന്നു വിക്കറ്റും, ദുശ്മന്ത ചമീരയും, ക്രുണാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റു വീതവും, രവി ബിഷ്‌ണോയ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment