/sathyam/media/post_attachments/oQZc9lqvKTzuY6IPdHeA.jpg)
മുംബൈ: ഐപിഎല്ലില്‍ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പ് രാജസ്ഥാന്‍ റോയല്‍സിന്റേതാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റോയല്‍സിന്റെ ബൗളിങ് വിഭാഗത്തെ മികച്ച രീതിയില്‍ ആണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രശംസിച്ചു.
സഞ്ജു ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതിയാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ടോസുകള്‍ കിട്ടുന്നില്ലെങ്കിലും, ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവരുടെ ലൈനുകളും ലെങ്തും മികച്ചതാണ്. സഞ്ജു ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന സ്ഥിരത മികച്ചതാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹെയ്ഡന്‍.