ആര്‍സിബിക്ക് വീണ്ടും തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സിനോട് ആറു വിക്കറ്റിന് തോറ്റു; പ്ലേ ഓഫിനോട് ഏറെ അടുത്ത് ഗുജറാത്ത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. ഗുജറാത്ത് 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

53 പന്തില്‍ 58 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ്-0, രജത് പടിദാര്‍-52, ഗ്ലെന്‍ മാക്‌സ്വെല്‍-33, ദിനേശ് കാര്‍ത്തിക്-2, ഷഹബാസ് അഹമ്മദ്-2 നോട്ടൗട്ട്, മഹിപാല്‍ ലോമ്രോര്‍-16 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.

ഗുജറാത്തിനു വേണ്ടി പ്രദീപ് സാംഗ്വാന്‍ രണ്ടു വിക്കറ്റും, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

25 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-29, ശുഭ്മാന്‍ ഗില്‍-31, സായി സുദര്‍ശന്‍-20, ഹാര്‍ദ്ദിക് പാണ്ഡ്യ-3, ഡേവിഡ് മില്ലര്‍-39 നോട്ടൗട്ട്, എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ആര്‍സിബിക്കു വേണ്ടി ഷഹബാസ് അഹമ്മദും, വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒമ്പത് മത്സരങ്ങളില്‍ എട്ടും വിജയിച്ച ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

Advertisment