/sathyam/media/post_attachments/lfdUjiNyytBccHn4VEXv.jpg)
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എംഎസ് ധോണി നയിക്കും. രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കുകയായിരുന്നു.
ക്യാപ്റ്റന്‍ ആയതിനു ശേഷം ജഡേജയ്ക്ക് സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടീമിനെ നയിക്കണമെന്ന അഭ്യര്‍ത്ഥന ധോണി സ്വീകരിക്കുകയായിരുന്നു.
നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ. എട്ടു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.