ഒടുവില്‍ മുംബൈ ഇന്ത്യന്‍സും ജയിച്ചു; രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചത് അഞ്ച് വിക്കറ്റിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 158 റണ്‍സെടുത്തു. മുംബൈ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

52 പന്തില്‍ 67 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍-15, സഞ്ജു സാംസണ്‍-16, ഡാരി മിച്ചല്‍-17, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-6 നോട്ടൗട്ട്, റിയാന്‍ പരാഗ്-3, രവിചന്ദ്രന്‍ അശ്വിന്‍-21, ട്രെന്‍ഡ് ബോള്‍ട്ട്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈയ്ക്കു വേണ്ടി ഹൃഥിക് ഷൊക്കീനും, റിലെ മെറെഡിത്തും രണ്ടു വിക്കറ്റ് വീതവുംഷ ഡാനിയല്‍ സാംസും, കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

39 പന്തില്‍ 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-2, ഇഷാന്‍ കിഷന്‍-26, തിലക് വര്‍മ-35, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-10, ടിം ഡേവിഡ്-20 നോട്ടൗട്ട്, ഡാനിയല്‍ സാംസ്-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment