/sathyam/media/post_attachments/uUDbARe7GC6e4L9TM3vb.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 195 റണ്‍സെടുത്തു. ഡല്‍ഹിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
51 പന്തില്‍ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക്-23, ദീപക് ഹൂഡ-52, മാര്‍ക്കസ് സ്റ്റോയിനിസ്-17 നോട്ടൗട്ട്, ക്രുണാല്‍ പാണ്ഡ്യ-9 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഡല്‍ഹിക്കു വേണ്ടി ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
30 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥി ഷാ-5, ഡേവിഡ് വാര്‍ണര്‍-3, മിച്ചല്‍ മാര്‍ഷ്-37, ലളിത് യാദവ്-3, റോവ്മാന്‍ പവല്‍-35, അക്‌സര്‍ പട്ടേല്‍-42 നോട്ടൗട്ട്, ഷാര്‍ദ്ദുല്‍ താക്കൂര്‍-1, കുല്‍ദീപ് യാദവ്-16 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റര്‍മാരുടെ പ്രകടനം.
ലഖ്‌നൗവിനു വേണ്ടി മൊഹ്‌സീന്‍ ഖാന്‍ നാലു വിക്കറ്റും, ദുശ്മന്ത ചമീര, രവി ബിഷ്‌ണോയ്, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.