/sathyam/media/post_attachments/CDHfjXsSGqUcjJDRHtfO.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 202 റണ്‍സെടുത്തു. ഹൈദരാബാദിന് ആറു വിക്കറ്റിന് 189 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
57 പന്തില്‍ 99 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വെയും (55 പന്തില്‍ 85), രവീന്ദ്ര ജഡേജയും (ഒരു പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത് എംഎസ് ധോണി പുറത്തായി. ഹൈദരാബാദിനു വേണ്ടി ടി നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
33 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-39, കെയ്ന്‍ വില്യംസണ്‍-47, രാഹുല്‍ ത്രിപാഠി-0, എയ്ഡന്‍ മര്‍ക്രം-17, ശശാങ്ക് സിങ്-15, വാഷിങ്ടണ്‍ സുന്ദര്‍-2 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ചെന്നൈയ്ക്കു വേണ്ടി മുകേഷ് ചൗധരി നാലു വിക്കറ്റും, മിച്ചല്‍ സാന്റ്‌നര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.