/sathyam/media/post_attachments/aWabJviwWAAXK9JUAXkn.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് 152 റണ്‍സെടുത്തു. കൊല്‍ക്കത്ത 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
49 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-22, ദേവ്ദത്ത് പടിക്കല്‍-2, കരുണ്‍ നായര്‍-13, റിയാന്‍ പരാഗ്-19, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-27 നോട്ടൗട്ട്, രവിചന്ദ്രന്‍ അശ്വിന്‍-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം.
കൊല്‍ക്കത്തയ്ക്കു വേണ്ടി ടിം സൗത്തി രണ്ടു വിക്കറ്റും, ഉമേഷ് യാദവ്, അങ്കുല്‍ റോയ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
37 പന്തില്‍ പുറത്താകാതെ 48 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ബാബ ഇന്ദ്രജിത്ത്-15, ആരോണ്‍ ഫിഞ്ച്-4, ശ്രേയസ് അയ്യര്‍-34, റിങ്കു സിങ്-42 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.