/sathyam/media/post_attachments/QzIU1UxnPpKbPEmSGPl0.jpg)
മുംബൈ: ഐപിഎല്‍ സെമി ഫൈനല്‍, ഫൈനല്‍ തീയതികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ഒന്നാം ക്വാളിഫയര്‍ മെയ് 24ന് കൊല്‍ക്കത്തയില്‍ നടക്കും. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും. മെയ് 25ന് മൂന്നും നാലും ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനും കൊല്‍ക്കത്ത വേദിയാവും.
മെയ് 27ന് അഹമ്മദാബാദില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ ജയിക്കുന്ന ടീമും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും തമ്മില്‍ ഏറ്റുമുട്ടും. 29ന് നടക്കുന്ന ഐപിഎല്‍ ഫൈനലിനും അഹമ്മദാബാദ് തന്നെയാണ് വേദിയാവുക.