/sathyam/media/post_attachments/mljFch3GURaQFAVOngpW.jpg)
മുംബൈ: മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ആരാധകര്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലും അത്തരത്തില്‍ ഒരു വിവാഹാഭ്യര്‍ത്ഥന നടന്നു.
ബാംഗ്ലൂര്‍ ആരാധികയായ യുവതി ബാഗ്ലൂര്‍ ആരാധകനായ യുവാവിനെയാണ് വിവാഹാഭ്യര്‍ഥനയ്ക്കായി സമീപിച്ചത്. വനിഡു ഹസരംഗ എറിഞ്ഞ 11–ാം ഓവറിനിടെ യുവതി, ഒരു ബാംഗ്ലൂർ ആരാധകനോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. ഗാലറിയിൽ മുട്ടുകുത്തിനിന്ന യുവതി, യുവാവിന്റെ വിരലിൽ മോതിരം അണിയിക്കുകയും ചെയ്തു.
ഈ ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളും വൈറലായി. 'ആര്‍സിബി ആരാധകനെ പ്രൊപ്പോസ് ചെയ്യുന്ന മിടുക്കി പെണ്‍കുട്ടി. ആ പയ്യന് ആര്‍സിബിയോട് കൂറ് പുലര്‍ത്താമെങ്കില്‍ ഉറപ്പായും തന്റെ പങ്കാളിയോടും കൂറ് പുലര്‍ത്താനാകും.' - ജാഫര്‍ ട്വീറ്റ് ചെയ്തു.