/sathyam/media/post_attachments/2fWAjnUwrdSlmUHXFTsH.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 21 റണ്‍സിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 207 റണ്‍സെടുത്തു. ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
58 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മന്ദീപ് സിങ്-0, മിച്ചല്‍ മാര്‍ഷ്-10, റിഷഭ് പന്ത്-26, റോവ്മാന്‍ പവല്‍-67 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഹൈദാരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, സീന്‍ അബ്ബോട്ട്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാണ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-7, കെയ്ന്‍ വില്യംസണ്‍-4, രാഹുല്‍ ത്രിപാഠി-22, എയ്ഡന്‍ മര്‍ക്രം-42, ശശാങ്ക് സിങ്-10, സീന്‍ അബ്ബോട്ട്-7, ശ്രേയസ് ഗോപാല്‍-7 നോട്ടൗട്ട്, കാര്‍ത്തിക് ത്യാഗി-7, ഭുവനേശ്വര്‍ കുമാര്‍-5 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.
ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റും, ഷാര്‍ദ്ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റും, ആന്റിച് നോഷെ, മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.