/sathyam/media/post_attachments/uUAfzr39fU734hNm7pyy.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റിന് 177 റണ്‍സെടുത്തു. ഗുജറാത്തിന് അഞ്ച് വിക്കറ്റിന് 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
29 പന്തില്‍ 45 റണ്‍സെടുത്ത ഇഷന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-43, സൂര്യകുമാര്‍ യാദവ്-13, തിലക് വര്‍മ-21, കെയ്‌റോണ്‍ പൊള്ളാര്‍ഡ്ൃ4, ടിം ഡേവിഡ്-44 നോട്ടൗട്ട്, ഡാനിയല്‍ സാംസ്-0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റും, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രദീപ് സാങ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
40 പന്തില്‍ 55 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍-52, ഹാര്‍ദ്ദിക് പാണ്ഡ്യ-24, സായ് സുദര്‍ശന്‍-14, ഡേവിഡ് മില്ലര്‍-19 നോട്ടൗട്ട്, രാഹുല്‍ തെവാട്ടിയ-3, റാഷിദ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.
മുംബൈയ്ക്കു വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ടു വിക്കറ്റും, കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി.