പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും! പഞ്ചാബ് കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പിച്ചത് ആറു വിക്കറ്റിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 189 റണ്‍സെടുത്തു. രാജസ്ഥാന്‍ 19.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

40 പന്തില്‍ 56 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍-12, ഭനുക രജപക്‌സ്-27, മയങ്ക് അഗര്‍വാള്‍-15, ജിതേഷ് ശര്‍മ-38 നോട്ടൗട്ട്, ലിയം ലിവിങ്‌സ്റ്റണ്‍-22, റിഷി ധവാന്‍-5 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റും, രവിചന്ദന്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

41 പന്തില്‍ 68 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-30, സഞ്ജു സാംസണ്‍-23, ദേവ്ദത്ത് പടിക്കല്‍-31, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-31 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും കഗിസോ റബാദ, റിഷി ധവാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment