75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 75 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സെടുത്തു. കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് പുറത്തായി.

29 പന്തില്‍ 50 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍-0, ദീപക് ഹൂഡ-41, ക്രുണാല്‍ പാണ്ഡ്യ-25, ആയുഷ് ബദോനി-15 നോട്ടൗട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്-28, ജേസണ്‍ ഹോള്‍ഡര്‍-13, ദുശ്മന്ത ചമീര-0 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.

കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ രണ്ടു വിക്കറ്റും, ടിം സൗത്തി, ശിവം മാവി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

19 പന്തില്‍ 45 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ബാബ ഇന്ദ്രജിത്ത്-0, ആരോണ്‍ ഫിഞ്ച്-14, ശ്രേയസ് അയ്യര്‍-6, നിതീഷ് റാണ-2, റിങ്കു സിങ്-6, സുനില്‍ നരെയ്ന്‍-22, അങ്കുള്‍ റോയ്-0, ശിവം മാവി-1 നോട്ടൗട്ട്, ടിം സൗത്തി-0, ഹര്‍ഷിത് റാണ-2 എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം.

ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാനും, ജേസണ്‍ ഹോള്‍ഡറും മൂന്നു വിക്കറ്റ് വീതവും, മൊഹ്‌സിന്‍ ഖാന്‍, ദുശ്മന്ത ചമീര, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment