/sathyam/media/post_attachments/gaKTe4BjIWxPNWI5N6q5.jpg)
മുംബൈ: കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് മടങ്ങി. ഹെറ്റ്‌മെയര്‍ തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഗയാനയിലേക്ക് മടങ്ങിയതായി റോയല്‍സ് തന്നെയാണ് പുറത്തുവിട്ടത്.
അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാനാകൂ. റോയല്‍സിന്റെ പ്രധാന താരങ്ങളിലൊരാളായ ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് മടങ്ങുന്നത് ടീമിന് തിരിച്ചടിയാണ്. ഹെറ്റ്‌മെയര്‍ തിരിച്ചെത്തുമെന്നാണ് ടീം അറിയിച്ചിരിക്കുന്നതെങ്കിലും, ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ താരത്തിന്റെ സേവനം റോയല്‍സിന് ലഭിക്കാന്‍ സാധ്യതയില്ല.