/sathyam/media/post_attachments/9RLI5wuWKKK0aU3gA2vm.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സെടുത്തു. ഹൈദരാബാദ് 19.2 ഓവറില്‍ 125 റണ്‍സിന് പുറത്തായി.
50 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-0, രജത് പടിദാര്‍-48, ഗ്ലെന്‍ മാക്‌സ്വെല്‍-33, ദിനേശ് കാര്‍ത്തിക്-30 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഹൈദരാബാദിനു വേണ്ടി ജഗദീശ സുചിത് രണ്ടു വിക്കറ്റും, കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റും വീഴ്ത്തി.
37 പന്തില്‍ 58 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-0, കെയ്ന്‍ വില്യംസണ്‍-0, എയ്ഡന്‍ മര്‍ക്രം-21, നിക്കോളാസ് പുരന്‍-19, ജഗദീശ സുചിത്-2, ശശാങ്ക് സിംഗ്-8, കാര്‍ത്തിക് ത്യാഗി-0, ഭുവനേശ്വര്‍ കുമാര്‍-8, ഉമ്രാന്‍ മാലിക്-0, ഫസലാഖ് ഫാറൂഖി-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആര്‍സിബിക്കു വേണ്ടി വനിന്ദു ഹസരങ്ക അഞ്ചു വിക്കറ്റും, ജോഷ് ഹേസല്‍വുഡ് രണ്ടു വിക്കറ്റും, ഗ്ലെന്‍ മാക്‌സ്വെലും, ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.