/sathyam/media/post_attachments/fQCP0Lm2aSCHgHX35IeN.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 91 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സ് നേടി. ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് പുറത്തായി.
49 പന്തില്‍ 87 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-41, ശിവം ദുബെ-32, അമ്പാട്ടി റായിഡു-5, എംഎസ് ധോണി-21 നോട്ടൗട്ട്, മൊയിന്‍ അലി-9, റോബിന്‍ ഉത്തപ്പ-0, ഡ്വെയ്ന്‍ ബ്രാവോ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ഡല്‍ഹിക്കു വേണ്ടി ആന്റിച് നോഷെ മൂന്നു വിക്കറ്റും, ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും, മിച്ചല്‍ മാര്‍ഷ് ഒരു വിക്കറ്റും നേടി.
20 പന്തില്‍ 25 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍-19, ശ്രികര്‍ ഭരത്-8, റിഷഭ് പന്ത്-21, റോവ്മാന്‍ പവല്‍-3, റിപല്‍ പട്ടേല്‍-6, അക്‌സര്‍ പട്ടേല്‍-1, ഷാര്‍ദ്ദുല്‍ താക്കൂര്‍-24, കുല്‍ദീപ് യാദവ്-5, ആന്റിച് നോഷെ- നോട്ടൗട്ട്, ഖലീല്‍ അഹമ്മദ്-0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ചെന്നൈയ്ക്കു വേണ്ടി മൊയിന്‍ അലി മൂന്നു വിക്കറ്റും, മുകേഷ് ചൗധരി, സിമര്‍ജിത് സിങ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, മഹീഷ് തീക്ഷണ ഒരു വിക്കറ്റും സ്വന്തമാക്കി.