/sathyam/media/post_attachments/Nz0NAcUuVaeTqNBvDuq9.jpg)
മുംബൈ: പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. താരം പുറത്തായാല്‍ ചെന്നൈ ടീമിന് അത് കനത്ത തിരിച്ചടിയാണ്.
11 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രം വിജയിച്ച ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ്. ആര്‍സിബിക്കെതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്.
മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ജഡേജ ഇത്തവണ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു. ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇതിനിടെ ജഡേജ ധോണിക്ക് കൈമാറിയിരുന്നു.