/sathyam/media/post_attachments/DFmQUc98edHNQPAok63c.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സെടുത്തു. ഡല്‍ഹി 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
38 പന്തില്‍ 50 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യഷ്വസി ജയ്‌സ്വാള്‍-19, ജോസ് ബട്ട്‌ലര്‍-7, ദേവ്ദത്ത് പടിക്കല്‍-48, സഞ്ജു സാംസണ്‍-6, റിയാന്‍ പരാഗ്-9, റാസി വാന്‍ ഡെര്‍ ഡസന്‍-12 നോട്ടൗട്ട്, ട്രെന്‍ഡ് ബോള്‍ട്ട്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഡല്‍ഹിക്കു വേണ്ടി ചേതന്‍ സാക്കരിയ, ആന്റിച്ച് നോക്യെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
62 പന്തില്‍ 89 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണറും (52), റിഷഭ് പന്തും (13) പുറത്താകാതെ നിന്നു. ശ്രീകര്‍ ഭരത് പൂജ്യത്തിന് പുറത്തായി. രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ടും, യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.