/sathyam/media/post_attachments/POFN0rym8SuX6qfnrrh8.jpg)
മുംബൈ: പരിക്കിനെത്തുടർന്ന് ഐ.പി.എലില്‍നിന്ന് പുറത്തായ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ ഇനി അടുത്ത വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
"മുംബൈയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിനുള്ള ചെന്നൈ ടീമിൽ രവീന്ദ്ര ജഡേജ ഉണ്ടാകില്ല. പക്ഷേ, അടുത്ത അടുത്ത വർഷവും രവീന്ദ്ര ജഡേജ ചെന്നൈ ടീമിൽ ഉണ്ടാകില്ലെന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് എത്തുന്നത്''-ചോപ്ര പറഞ്ഞു.
"ചെന്നൈ ടീമില്‍ നിന്ന് ഒരുതാരം പുറത്തായാല്‍ അതിനുകാരണം ആ താരത്തിന്റെ പരിക്കാണോ അതോ ടീമിൽനിന്ന് പുറത്താക്കിയതാണോ എന്ന് കൃത്യമായി അറിയാനാകില്ല. കഴിഞ്ഞ സീണസില്‍ സുരേഷ് റെയ്‌നയ്ക്ക് സംഭവിച്ചതും ഇതുപോലെ തന്നെയാണ്. സീസണിലെ ആദ്യ കുറച്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അവര്‍ റെയ്‌നയെ ഒഴിവാക്കിയത് ഓര്‍ക്കണം''- ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, രവീന്ദ്ര ജഡേജയെ സിഎസ്‌കെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.