ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്; നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റത് അഞ്ചു വിക്കറ്റിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സും പുറത്തായി. ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് മുംബൈ ചെന്നൈയെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 16 ഓവറില്‍ 97 റണ്‍സിന് പുറത്തായി. മുംബൈ 14.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

33 പന്തില്‍ പുറത്താകാതെ 36 റണ്‍സെടുത്ത എംഎസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-7, ഡെവോണ്‍ കോണ്‍വെ-0, മൊയിന്‍ അലി-0, റോബിന്‍ ഉത്തപ്പ-1, അമ്പാട്ടി റായിഡു-10, ശിവം ദുബെ-10, ഡ്വെയ്ന്‍ ബ്രാവോ-12, സിമര്‍ജിത് സിങ്-2, മഹീഷ് തീക്ഷണ-0, മുകേഷ് ചൗധരി-4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

മുംബൈയ്ക്കു വേണ്ടി ഡാനിയല്‍ സാംസ് മൂന്നു വിക്കറ്റും, റിലെ മെറെഡിത്തും, കുമാര്‍ കാര്‍ത്തികേയയും രണ്ട് വിക്കറ്റ് വീതവും, ജസ്പ്രീത് ബുംറയും, രമന്‍ദീപ് സിങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

32 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-6, രോഹിത് ശര്‍മ-18, ഡാനിയല്‍ സാംസ്-1, ട്രിസ്റ്റണ്‍ സ്റ്റബ്ബ്‌സ്-0, ഹൃഥിക് ഷൊഖീന്‍-18, ടിം ഡേവിഡ്-16 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.

ചെന്നൈയ്ക്കു വേണ്ടി മുകേഷ് ചൗധരി മൂന്നു വിക്കറ്റും സിമര്‍ജിത് സിങും, മൊയിന്‍ അലിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment