ആര്‍സിബിയെ 54 റണ്‍സിന് തകര്‍ത്തു; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിങ്‌സ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് 54 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ 9 വിക്കറ്റിന് 209 റണ്‍സെടുത്തു. ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

42 പന്തില്‍ 70 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ-66, ശിഖര്‍ ധവാന്‍-21, ഭനുക രജപക്‌സ്-1, മയങ്ക് അഗര്‍വാള്‍-19, ജിതേഷ് ശര്‍മ-9, ഹര്‍പ്രീത് ബ്രാര്‍-7, റിഷി ധവാന്‍-7, രാഹുല്‍ ചഹര്‍-2, കഗിസോ റബാദ-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാലു വിക്കറ്റും, വനിന്ദു ഹസരങ്ക രണ്ടു വിക്കറ്റും, ഗ്ലെന്‍ മാക്‌സ്വെലും, ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെലാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-20, ഫാഫ് ഡു പ്ലെസിസ്-10, രജത് പടിദാര്‍-26, മഹിപാല്‍ ലോമ്രോര്‍-6, ദിനേശ് കാര്‍ത്തിക്-11, ഷഹബാസ് അഹമ്മദ്-9, ഹര്‍ഷല്‍ പട്ടേല്‍-11, വനിന്ദു ഹസരങ്ക-1, മുഹമ്മദ് സിറാജ്-9 നോട്ടൗട്ട്, ജോഷ് ഹേസല്‍വുഡ്-7 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

പഞ്ചാബിനു വേണ്ടി കഗിസോ റബാദ മൂന്നു വിക്കറ്റും, റിഷി ധവാന്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment