പാകിസ്ഥാന്‍ സ്വദേശിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ഐപിഎല്‍ വാതുവയ്പ്പ്; നടന്നത് കോടികളുടെ ഇടപാടുകള്‍; സംഭവത്തില്‍ സിബിഐ അന്വേഷണം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: പാക് പൗരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വാതുവയ്പ്പ് നടന്നെന്ന കേസില്‍ സിബിഐ അന്വേഷണം. 2019ല്‍ നടന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫലത്തെ സ്വാധീനിക്കാന്‍ വാതുവയ്പ്പ് നടത്തിയ സംഭവത്തില്‍ രണ്ടു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ കോടികളുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി.

Advertisment

ഡല്‍ഹി സ്വദേശിയായ ദിലീപ് കുമാര്‍, ഹൈദരാബാദ് സ്വദേശികളായ ഗുരം സതീശ്, ഗുരം വസു എന്നിവരെയും, രേ് വെളിപ്പെടുത്താത്ത മറ്റു ചിലരെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. പാകിസ്ഥാന്‍ സ്വദേശിയായ വഖാസ് മാലിക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്. വഖാസ് മാലിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment