ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; ലഖ്‌നൗ പ്ലേ ഓഫില്‍, കൊല്‍ക്കത്ത പുറത്ത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പിച്ചു. ഇതോടെ ലഖ്‌നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി.

ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍-0, അഭിജിത്ത് തോമര്‍-4, നിതീഷ് റാണ-42, സാം ബില്ലിങ്‌സ്-36, ആന്ദ്രെ റസല്‍-5, റിങ്കു സിങ്-40, സുനില്‍ നരെയ്ന്‍-21 നോട്ടൗട്ട്, ഉമേഷ് യാദവ്-0 എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം.

ലഖ്‌നൗവിനു വേണ്ടി മൊഹ്‌സീന്‍ ഖാനും, മാര്‍ക്കസ് സ്റ്റോയിനിസും മൂന്നു വിക്കറ്റ് വീതവും, കൃഷ്ണപ്പ ഗൗതവും, രവി ബിഷ്‌ണോയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment