/sathyam/media/post_attachments/naHllyJmEhsow28O742s.jpg)
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 168 റണ്‍സെടുത്തു. 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി വിജയലക്ഷ്യം മറികടന്നു.
47 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-31, ശുഭ്മാന്‍ ഗില്‍-1, മാത്യു വെയ്ഡ്-16, ഡേവിഡ് മില്ലര്‍-34, രാഹുല്‍ തെവാട്ടിയ-2, റാഷിദ് ഖാന്‍-19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ആര്‍സിബിക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും, ഗ്ലെന്‍ മാക്‌സ്വെലും, വനിന്ദു ഹസരങ്കയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
54 പന്തില്‍ 73 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ്-44, ഗ്ലെന്‍ മാക്‌സ്വെല്‍-40 നോട്ടൗട്ട്, ദിനേശ് കാര്‍ത്തിക്-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.