/sathyam/media/post_attachments/b8pDiQVuaiyb7jRtbHnm.jpg)
മുംബൈ: അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി തുടരുമെന്ന് എം.എസ് ധോനി. രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ ധോണി ടോസ് സമയത്താണ് അടുത്ത സീസണിലും കളിക്കുമെന്ന് വ്യക്തമാക്കിയത്. ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ചെ വിരമിക്കൂവെന്നും ധോണി ടോസിനുശേഷം ഇയാന്‍ ബിഷപ്പിനോട് പറഞ്ഞു.
ചെന്നൈയില്‍ കളിച്ച് നന്ദി പറയാതെയിരിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും ധോണി പറഞ്ഞു.
"ഇതെന്റെ അവസാന വര്‍ഷമാണോ അല്ലയോ, അതൊരു വലിയ ചോദ്യമാണ്. കാരണം നമുക്കൊന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്ന് ഈ രണ്ടു വര്‍ഷം കൊണ്ടുതന്നെ കണ്ടില്ലേ. എങ്കിലും തീര്‍ച്ചയായും അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും''-ധോണി പറഞ്ഞു.