/sathyam/media/post_attachments/GVlSSL0D56ysg6owP7W6.jpg)
മുംബൈ: ഐപിഎല്ലില്‍ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 151 റണ്‍സ് വിജയലക്ഷ്യം. ചെന്നൈയ്‌ക്കെതിരെ വിജയം നേടിയാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടി രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.
ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റിനാണ് ചെന്നൈ 150 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ ചെന്നൈ 200 കടക്കുമെന്ന് തോന്നിച്ച മത്സരത്തില്‍, അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുകയായിരുന്നു.
57 പന്തില്‍ 93 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹലും, ഒബെദ് മക്കോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.