/sathyam/media/post_attachments/CR1HRK9AT7KC4yKxXz9S.jpg)
മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ചു. മെയ് 24ന് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റിന് 150 റണ്‍സെടുത്തു. രാജസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
57 പന്തില്‍ 93 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-2, ഡെവോണ്‍ കോണ്‍വെ-16, നാരായണ്‍ ജഗദീശന്‍-1, അമ്പാട്ടി റായിഡു-3, എംഎസ് ധോണി-26, മിച്ചല്‍ സാന്റ്‌നര്‍-1 നോട്ടൗട്ട്, സിമര്‍ജിത് സിങ്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹലും, ഒബെദ് മക്കോയിയും രണ്ട് വിക്കറ്റ് വീതവും, ട്രെന്‍ഡ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
44 പന്തില്‍ 59 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-2, സഞ്ജു സാംസണ്‍-15, ദേവ്ദത്ത് പടിക്കല്‍-3, രവിചന്ദ്രന്‍ അശ്വിന്‍-40 നോട്ടൗട്ട്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-6, റിയാന്‍ പരാഗ്-10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ചെന്നൈയ്ക്കു വേണ്ടി പ്രശാന്ത് സോളങ്കി രണ്ടു വിക്കറ്റ് വീതവും, സിമര്‍ജിത് സിങ്, മിച്ചല്‍ സാന്റ്‌നര്‍, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.