പ്രസ്താവന അതിരു കടന്നോ? ഹെറ്റ്‌മെയറെയും ഭാര്യയെയും കുറിച്ച് കമന്ററിക്കിടെ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും, ഭാര്യയെയും കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ കമന്ററിക്കിടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍.

Advertisment

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹെറ്റ്‌മെയറുടെ ഭാര്യ പ്രസവിച്ചത്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗവാസ്‌കറുടെ കമന്റ്. "ഹെറ്റ്മയറുടെ ഭാര്യ പ്രതീക്ഷ കാത്തു; ഹെറ്റ്മയർ റോയൽസിന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് ഇനി അറിയേണ്ടത്'' (Hetmyer's wife delivered, will he deliver now?) എന്നായിരുന്നു ഗവാസ്‌കറുടെ പരാമര്‍ശം.

എന്നാല്‍ ഈ പരാമര്‍ശം ആരാധകര്‍ക്ക് ദഹിച്ചില്ല. നിരവധി പേര്‍ ഗവാസ്‌കര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നത്. നേരത്തെയും വിവാദ പരാമര്‍ശങ്ങളിലൂടെ ഗവാസ്‌കര്‍ പല തവണ ശ്രദ്ധേയനായിട്ടുണ്ട്. വിരാട് കോഹ്ലിക്കും, ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെയും ഗവാസ്‌കര്‍ വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്.

Advertisment