/sathyam/media/post_attachments/woEJ1aXnU1SjuJjNfrzt.jpg)
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിക്കുകയാണ്. മുംബൈയെ തോല്‍പിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാം. മുബൈ ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫില്‍ പ്രവേശിക്കും.
മുംബൈയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചിട്ടുണ്ട്. മത്സരം ആകാംഷയോടെ ആര്‍സിബി ടീം കാണുന്നതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. മുംബൈയെ പിന്തുണച്ചുകൊണ്ട് ആര്‍സിബി പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത് പെട്ടെന്ന് തന്നെ വൈറലായി.
നീല പശ്ചാത്തലത്തില്‍ ആര്‍സിബിയുടെ ചിഹ്നമുള്ള ചിത്രമാണ് ആര്‍സിബി സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ പിക്ചറാക്കിയത്. 'റെഡ് ടേണ്‍സ് ബ്ലൂ' എന്ന ഹാഷ്ടാഗോടെയാണ് പ്രൊഫൈല്‍ പിക്ചര്‍.