/sathyam/media/post_attachments/IHk7UbvACLwstQxC74yq.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു. ഇതോടെ ഡല്‍ഹി പുറത്തായി. ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാമതായി പ്ലേ ഓഫില്‍ പ്രവേശിപ്പിച്ചു.
ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റിന് 159 റണ്‍സെടുത്തു. 34 പന്തില്‍ 43 റണ്‍സെടുത്ത റോവ്മന്‍ പവലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥി ഷാ-24, ഡേവിഡ് വാര്‍ണര്‍-5, മിച്ചല്‍ മാര്‍ഷ്-0, റിഷഭ് പന്ത്-39, സര്‍ഫറാസ് ഖാന്‍-10, അക്‌സര്‍ പട്ടേല്‍-19 നോട്ടൗട്ട്, ഷാര്‍ദ്ദുല്‍ താക്കൂര്‍-4, കുല്‍ദീപ് യാദവ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും, രമന്‍ദീപ് സിങ് രണ്ടു വിക്കറ്റും, ഡാനിയല്‍ സാംസും, മയങ്ക് മാര്‍ഖണ്ഡെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
35 പന്തില്‍ 48 റണ്‍സെടുത്ത ഇഷന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-2, ഡെവാള്‍ഡ് ബ്രെവിസ്-37, തിലക് വര്‍മ-21, ടിം ഡേവിഡ്-34, രമന്‍ദീപ് സിങ്-13 നോട്ടൗട്ട്, ഡാനിയല്‍ സാംസ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഡല്‍ഹിക്കുവേണ്ടി ആന്റിച്ച് നോക്യെയും ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് ഒരും വിക്കറ്റും വീഴ്ത്തി.