/sathyam/media/post_attachments/v0chll4sOuDMmei0mJ7z.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫയര്‍ മത്സരത്തില്‍ മഴ വില്ലനാകുമോയെന്ന് ആശങ്ക. വൈകിട്ട് ആറു മുതല്‍ 9 വരെയുള്ള സമയത്തിനിടെ മഴ പെയ്യാന്‍ 60 ശതമാനത്തില്‍ അധികം സാധ്യതയുണ്ടെന്നാണ് പ്രവചനം.
എന്നാല്‍ മഴ ദീര്‍ഘനേരം നീണ്ടുനില്‍ക്കാറില്ലെന്നത് ആശ്വാസകരമാണ്. ടോസ് വൈകാനും സാധ്യതയുണ്ട്. മികച്ച ഡ്രെയ്‌നേജ് സൗകര്യമുള്ളതിനാല്‍ മഴ മാറിയാല്‍ 30 മിനിറ്റിനുള്ളില്‍ മത്സരം പുനഃരാരംഭിക്കാന്‍ സാധിക്കും. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.