/sathyam/media/post_attachments/X6shwI8LDtzi1ZPwSP72.jpg)
കൊല്‍ക്കത്ത: ഐപിഎല്ലിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റിന് 188 റണ്‍സ് നേടി.
56 പന്തില്‍ 89 റണ്‍സെടുത്ത ജോസ് ബട്ട്‌ലറും, 26 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.