/sathyam/media/post_attachments/1e7czDQQ3c0iHWxp6BL0.jpg)
കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 188 റണ്‍സെടുത്തു. ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
89 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുടെയും, 47 റണ്‍സെടുത്ത സഞ്ജു സാംസണിന്റെയും പ്രകടനമികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നാളെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, ആര്‍സിബിയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളെ മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ നേരിടും.