/sathyam/media/post_attachments/6wcoj8UQEKYRvPt9Zxtj.jpg)
കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആര്‍സിബിക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 208 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ നാലു വിക്കറ്റിന് 207 റണ്‍സെടുത്തു.
54 പന്തില്‍ പുറത്താകാതെ 112 റണ്‍സെടുത്ത രജത് പട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-25, ഫാഫ് ഡു പ്ലെസിസ്-0, ഗ്ലെന്‍ മാക്‌സ്വെല്‍-9, മഹിപാല്‍ ലോമ്രോര്‍-14, ദിനേശ് കാര്‍ത്തിക്-37 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ലഖ്‌നൗവിനു വേണ്ടി മൊഹ്‌സീന്‍ ഖാന്‍, ക്രുണാല്‍ പാണ്ഡ്യ, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.