സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/PHUdUGnZGkVBe7TSHNX4.jpg)
കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആര്‍സിബിയോട് 14 റണ്‍സിന് പരാജയപ്പെട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ നാലു വിക്കറ്റിന് 207 റണ്‍സെടുത്തു. ലഖ്‌നൗവിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
Advertisment
54 പന്തില്‍ പുറത്താകാതെ 112 റണ്‍സെടുത്ത രജത് പട്ടിദാറും, 23 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികുമാണ് ആര്‍സിബി മികച്ച സ്‌കോറിലെത്തിച്ചത്.
58 പന്തില്‍ 79 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 45 റണ്‍സെടുത്തു. ആര്‍സിബിക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാനെ നേരിടും. വിജയികള്‍ മെയ് 29ന് നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us