സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Advertisment
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിന് പിന്നാലെ പഞ്ചാബ് താരം ശിഖര്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറല്‍. ശ്രദ്ധേയമായ വീഡിയോകള്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന താരമാണ് ധവാന്‍. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.
നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛൻ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന അടിക്കുറിപ്പോടെ പിതാവ് തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് ധവാന്‍ പങ്കുവച്ചത്. ഇരുവരും മത്സരിച്ച് അഭിനയിച്ച വീഡിയോ പെട്ടെന്ന് തന്നെ ആരാധകരും ഏറ്റെടുത്തു.
മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, പഞ്ചാബ് കിങ്സ് താരം ഹർപ്രീത് ബ്രാർ തുടങ്ങിയവർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.