കൊല്‍ക്കത്ത: ക്രിക്കറ്റ് കളിക്കിടെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറുന്നത് പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എലിമിനേറ്റര്‍ പോരാട്ടത്തിലും ഇത് സംഭവിച്ചു. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു കളി തടസപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്.
ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിക്ക് സമീപത്തേക്കായിരുന്നു ആരാധകന്‍ ഓടിയത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഗ്രൗണ്ടിൽ തത്സമയം കളി കണ്ടിരുന്ന ചിലരാണു ചിത്രീകരിച്ചത്. കോഹ്ലിക്ക് സമീപം ആരാധകന് എത്തുന്നതിന് മുമ്പെ സുരക്ഷക്കായി നിയോഗിച്ചിരുന്ന പൊലീസുകാര്‍ ഇടപെട്ടു.
Intruder in yesterday's match.
— Samy (@ZlxComfort) May 26, 2022
Kohli 🤣 pic.twitter.com/1CiQXZTDdm
പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ച ആരാധകനെ തൂക്കി തോളിലിട്ടുകൊണ്ട് ഗ്രൗണ്ടിനു പുറത്തേക്കു നടന്നു നീങ്ങുന്നതും കാണാം. ആ പൊലീസുകാരനെ ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍സീനയോട് ഉപമിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.