അവസാന ഓവറുകളില്‍ പതറി ആര്‍സിബി, മൂന്നു വിക്കറ്റുകള്‍ വീതം കൊയ്ത് പ്രസിദ്ധും, മക്കോയിയും! രാജസ്ഥാന് 158 റണ്‍സ് വിജയലക്ഷ്യം; ജയിക്കുന്നവര്‍ ഫൈനലില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

42 പന്തില്‍ 58 റണ്‍സെടുത്ത രജത് പട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-7, ഫാഫ് ഡു പ്ലെസിസ്-25, ഗ്ലെന്‍ മാക്‌സ്വെല്‍-24, മഹിപാല്‍ ലോമ്രോര്‍-8, ദിനേശ് കാര്‍ത്തിക്-6, ഷഹ്ബാസ് അഹമ്മദ്-12 നോട്ടൗട്ട്, വനിന്ദു ഹസരങ്ക-0, ഹര്‍ഷല്‍ പട്ടേല്‍-1, ജോഷ് ഹേസല്‍വുഡ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നന്നായി തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ പതറിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും, ഒബെദ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവും, ട്രെന്‍ഡ് ബോള്‍ട്ടും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment