/sathyam/media/post_attachments/LhS4komZ6DqHNujAyMOa.jpg)
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പ്രകടനവും വിസ്മരിക്കാനാകില്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 444 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒമ്പതാമതാണ് സഞ്ജു.
വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന് പലപ്പോഴും വ്യക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഞ്ജുവിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത.
''ഈ വര്‍ഷം ഞാന്‍ സഞ്ജു സാംസണെ വിമര്‍ശിക്കാനില്ല. പലപ്പോഴും വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. അവരുടെ പ്രധാന താരമായ ജോസ് ബട്‌ലര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കാനാണ് സഞ്ജു ശ്രമിച്ചത്. സഞ്ജുവിന് ഇത് വിജയകരമായ സീസണായിരുന്നു. അത്തരത്തിലാണ് സഞ്ജു ഐപിഎല്ലിനെ സമീപിച്ചത്.'' ദീപ്ദാസ് ഗുപ്ത പറഞ്ഞു