ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്, സച്ചിന്റെ വിമര്‍ശനം അനുചിതം! സച്ചിനെതിരെ മന്ത്രി വി. ശിവന്‍കുട്ടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ നടന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായ രീതി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്നായിരുന്നു വിമര്‍ശനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. സച്ചിന്റെ വിമര്‍ശനം അനുചിതമാണെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അഭിപ്രായം.

ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഐ പി എൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന
രാജസ്ഥാൻ റോയൽസ്.

ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നു.

Advertisment