സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ പരിശീലകനാകുമെന്ന വാര്‍ത്തകള്‍ തള്ളി ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍. അടുത്ത സീസണില്‍ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് പകരം സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Advertisment
ഇതിനു പിന്നാലെയാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് അലയ്ന്‍ മിഗ്ലിയാസിയോ രംഗത്തെത്തിയത്.
ഈ നിമിഷം വരെ സിദാനെയോ അദ്ദേഹത്തെ പ്രതിനിധികരിക്കുന്ന തന്നെയോ പി എസ് ജി ഉടമകള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇതുസബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മിഗ്ലിയാസിയോ വ്യക്തമാക്കി.